Timely news thodupuzha

ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസിന്റെ നന്ദി പ്രകാശന പര്യടനത്തിന് കരിമണ്ണൂരിൽ സ്വീകരണം നൽകി

കരുമണ്ണൂർ: ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ നിന്നും എം.പിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡീൻ കുര്യാക്കോസിന് കരിമണ്ണൂരിൽ സ്വീകരണം നൽകി. തന്നെ വിജയിപ്പിച്ച സമ്മതിദായകരെ നേരിൽ കണ്ട് നന്ദി പറയാൻ എത്തിയതായിരുന്നു എം.പി. മണ്ഡലം ചെയർമാൻ പോൾ കുഴിപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിൽ നേതാക്കളായ പ്രൊഫ. എം.ജെ ജേക്കബ്, ജോൺ നെടിയപാല, രാജു ഓടക്കൽ, എൻ.ഐ ബെന്നി, ഇന്ദു, സുധാകരൻ, ബേബി തോമസ്, റ്റി.കെ നാസർ, ജോസ് മാത്യു, എ.എൻ ദിലീപ്കുമാർ, ജീസ് ജോസഫ്, ആൻസി സിറിയക്, സിജി മാത്യു, ടോമി മാത്യു, ബീനാ ജോളി, മാത്യൂസ് തോമസ്, ആൻസി സോജൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *