Timely news thodupuzha

logo

കൃഷി വകുപ്പിന്റെ ഓണസമൃദ്ധിക്ക് തൊടുപുഴ കുമാരമംഗലത്ത് തുടക്കമായി

തൊടുപുഴ: കാർഷിക വികസന കർഷകഷേമ വകുപ്പ്, ഹോർട്ടികോർപ്പ് എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ഓണസമൃദ്ധിയെന്ന പേരിൽ നാടൻ പഴം, പച്ചക്കറി ഓണവിപണിക്ക് കുമാരമംഗലത്ത് തുടക്കമായി.

കുമാരമംഗലം ജംഗ്ഷനിൽ ആരംഭിച്ച ഓണ വിപണി പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിബിൻ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഷെമീന നാസ്സർ, ഉഷ രാജശേഖരൻ, കാർഷിക വികസന സമിതിയംഗങ്ങൾ, സി.എ.ഡി.എസ് ചെയർപെഴ്സൺ ജിൻസി വർഗ്ഗീസ്, അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.റ്റി ലേഖ, വി.കെ ജിൻസ്, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പ്രാദേശിക കർഷകരിൽ നിന്നും സംഭരിച്ച ഏത്തക്ക, പാവൽ, പടവലം, കുക്കുമ്പർ, കോവക്ക, കൂടാതെ മറയൂർ ശർക്കര, ഹോർട്ടി കോർപ്പ് ഉല്പന്നങ്ങൾ തുടങ്ങിയവ കർഷക വിപണിയിൽ ലഭ്യമാണ്.

കർഷകരിൽ നിന്നും പത്ത് ശതമാനം അധിക വില നൽകി സംഭരിച്ച് പൊതുവിലയേക്കാൾ മുപ്പത് ശതമാനം വില കുറച്ച് നൽകുന്ന ഓണ സമ്യദ്ധി 14ആം തീയതി വരെ തുടരും. ഓണ വിപണയുടെ പ്രയോജനം കർഷകരും ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. കൃഷി ഓഫീസർ പി.ഐ റഷീദ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.എം.സിദ്ധീഖ് നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *