തൊടുപുഴ: നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും സംയുക്തമായാണ് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾക്കായി ജില്ലാ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. ഷീല പി.സി ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ.ആർ ഗോപി അധ്യക്ഷത വഹിച്ചു. സി.എം.ഒ ഡോ. ശ്രീജ എസ്സിന്റെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.
രോഗികൾക്കായി സൗജന്യ ഔഷധങ്ങളോടൊപ്പം രക്ത പരിശോധനയും സജ്ജമാക്കിയിരുന്നു. ആവശ്യമുള്ള രോഗികൾക്ക് വിദഗ്ധ ഡോക്ടർമാരുടെ സേവനവും തുടർ ചികിത്സയും ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം പേർ വയോജന ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.