Timely news thodupuzha

logo

ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ

കൊച്ചിയിലും തിരുവനന്തപുരത്തും ഗ്രീൻ ഹൈഡ്രജൻ ഹബ്ബിനായി 200 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്ക് മെയ്യിൽ പ്രവർത്തനം ആരംഭിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിട്ടുണ്ട്.

മെയ്ക് ഇൻ കേരളയിലൂടെ കാർഷിക സംരംഭങ്ങൾക്ക് പിന്തുണ നൽകും. ജോലിക്കായി യുവാക്കൾ കേരളം വിട്ടു പോകുന്ന സാഹചര്യമാണെന്നും, അവർക്ക് കാര്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കി കേരളത്തിൽ തന്നെ തുടരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *