ന്യൂഡൽഹി: വിശാല മതനിരപേക്ഷ മുന്നണിയുമായുള്ള ധാരണയ്‌ക്ക് വിരുദ്ധമായി, ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, അധികമായി നാല് സീറ്റിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിച്ച് കോൺഗ്രസ്. 13 സീറ്റാണ് ധാരണപ്രകാരം കോൺഗ്രസിന് അനുവദിച്ചത്.
അതേസമയം പത്രിക 17 സീറ്റിൽ നൽകിയിരുന്നു. വ്യാഴാഴ്‌ചയായിരുന്നു പത്രിക പിൻവലിക്കാനുള്ള അവസാന ദിനം. അന്ന് മൂന്നെണ്ണവും ഒരണ്ണം ബുധനാഴ്‌ച തന്നെയും പിൻവലിച്ചിരുന്നു. പിസിസി വക്താവ് പ്രശാന്ത ഭട്ടാചാർജി എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നായിരുന്നു പ്രതികരിച്ചത്. അവസാനദിനം മൂന്ന് സ്ഥാനാർഥികളെ തിപ്രമോതയും പിൻവലിച്ചു. 19 പത്രിക ആകെ തള്ളി.
സി.പി.ഐ.എം നയിക്കുന്ന ഇടതുമുന്നണി 46 സീറ്റിലും കോൺഗ്രസ് പതിമൂന്ന് സീറ്റിലും സ്വതന്ത്രൻ ഒരു സീറ്റിലുമാകും അറുപതംഗ നിയമസഭയിൽ മത്സരിക്കുവന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അന്തിമ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. 55, ആറ് സീറ്റുകളിലാകും ബിജെപി, ഐപിഎഫ്‌ടി സഖ്യം മത്സരിക്കുന്നത്. തൃണമൂൽ 28ലും തിപ്രമോത 42സീറ്റിലും മത്സരിക്കും. ഇരുപാർടികൾക്കും ഒരു സീറ്റിൽ സ്ഥാനാർഥിയുണ്ട്.