തൊടുപുഴ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തൊടുപുഴയും ജില്ലാ സഹകരണ ആശുപത്രിയും ചേർന്ന് ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ജില്ലാ സഹകരണ ആശുപത്രിയിൽ ചേർന്ന യോഗം ഐ.എം.എ തൊടുപുഴയുടെ പ്രസിഡൻ്റും സഹകര ആശുപത്രി ചീഫ് പീഡി യാട്രീഷ്യനുമായ ഡോ. സോണി തോമസ് ഉദ്ഘാടനം ചെയ്തു
തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം’ എന്ന വിഷയത്തിൽ ഡോ കെ സുദർശൻ ബോധവൽകരണ ക്ലാസ്സ് എടുത്തു നേഴിംഗ് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം വിക്ഞാനപ്രദമായിരുന്നു.
ജില്ല സഹകരണ ആശുപത്രി പ്രസിഡന്റ് കെ ആർ ഗോപാലൻ അധ്യക്ഷനായി .ആശുപത്രി ഓർത്തോപീഡിക്ക് സർജ്ജൻ ഡോ അമ ലേന്ദു എം ആർ , ഡോ ശൈലജ സി കെ ആശുപത്രി സെക്രട്ടറി കെ.രാജേഷ് കൃഷ്ണൻ ആശുപത്രി അഡ്മിനിസ്ട്രേറ്റർ റോസ് ലിമ ജോസഫ് നഴ്സിംഗ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ സിസിലി പുന്നൂസ് ആശുപത്രി നേഴ്സിങ് സൂപ്രണ്ട് സിനി എസ് എന്നിവർ സംസാരിച്ചു.