Timely news thodupuzha

logo

കൊച്ചിയിലെ ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി

കൊച്ചി: ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കൊച്ചിയിൽ മുഖ്യമന്ത്രി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. മുഖ്യമന്ത്രി താമസിച്ച പി.ഡബ്യൂ.ഡി ഗസ്റ്റ് ഹൗസിന് മുന്നിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മിന്നൽ പ്രതിഷേധം നടത്തിയത്.

മുദ്രാവാക്യം വിളികളുയർന്നതോടെ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉടൻ തന്നെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *