തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലേതു നിർദേശങ്ങളാണ്. ചർച്ച നടത്തിയാവും അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വർധനവിനെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകരെയും എംവി ഗോവിന്ദൻ വിമർശിച്ചു.
ഇന്ധന വില ഉയരാൻ കാരണം കേന്ദ്ര സർക്കാരാണ്. അതു മാധ്യമങ്ങൾ മറച്ചുവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിൻറെ വിമർശനം. കേരളത്തിനു നൽകേണ്ട 40,000 കോടി രൂപ കേന്ദ്ര സർക്കാർ തടഞ്ഞുവച്ചതു കൊണ്ടാണ് അധികസെസ് ഏർപ്പെടുത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.