Timely news thodupuzha

logo

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൊല്ലപ്പെട്ട ആളുടെ കുടുംബവുമായി മധ്യസ്ഥചർച്ച തുടരുകയാണ്. ‌

വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ ഇടനിലക്കാരുമായി വരും ദിവസങ്ങളിൽ ദുബായിൽ നേരിട്ട് ചർച്ച നടത്തും. കേസിലെ നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രോസിക്യൂഷൻ മേധാവി നിർദേശം നൽകിയതോടെ ആശങ്കയേറി.

കൊല്ലപ്പെട്ട യെമൻ പൗരൻറെ കുടുംബത്തിൻറെ ഇടപെടലായിരുന്നു പ്രോസിക്യൂഷൻ നടപടിക്ക് കാരണമായത്. 2017 ജൂലൈ 25 നായിരുന്നു കേസിന് ആസ്പദമായ സംഭവം. തുടർച്ചയായ പീഡനം സഹിക്കാൻ കഴിയാതെ യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിന് ഇടയാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *