Timely news thodupuzha

logo

ബാംഗ്ലൂരിൽ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ബാംഗ്ലൂർ: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സ്ത്രീകൾ കൂട്ടത്തോടെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർ‌ക്കാർ.

സംഭവത്തിൽ ബംഗാളിലെ പശ്ചിമബംഗാൾ ഫാർമസ്യൂട്ടിക്കൽസിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. കർണാടകയിലെ മരുന്ന് സംഭരണ കേന്ദ്രത്തിലും അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ച് സ്ത്രീകളാണ് മരിച്ചത്.

ഏഴ് പേർ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ മരണ കാരണം പ്രസവത്തിനോടനുബന്ധിച്ച് നൽകിയ മരുന്നാണെന്നാണ് നിഗമനം. ‌സംഭവം വിവാദമായതോടെ രാജി വയ്ക്കാൻ‌ തയാറാണെന്ന് അറിയിപ്പ് കർണാടക ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു രംഗത്തെത്തി.

ഇത് അധികാരത്തിന്‍റേയോ അഭിമാനത്തിന്‍റേയോ കാര്യമല്ല. ആളുകളുടെ ജീവനുമായി ബന്ധപ്പെട്ട കാര്യമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *