തൃശൂർ: പുതുക്കാട് നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിതയ്ക്കാണ്(28) കുത്തേറ്റത്. യുവതിയുടെ മുന്‍ ഭർത്താവ് കേച്ചേരി സ്വദേശി ലെസ്റ്റിനാണ് യുവതിയെ ആക്രമിച്ചത്. ഒമ്പത് കുത്തുകളേറ്റ യുവതി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ പുതുക്കാട് സെന്‍ററിൽ വച്ചായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം ഇയാൾ പുതുക്കാട് പൊലീസ് സ്റ്റേഷന്‍റിൽ കീഴടങ്ങി.