കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വിമത വൈദികർക്കെതിരേ നടപടി. നാല് വൈദികരെ ചുമതലകളിൽ നിന്ന് നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി. ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. തോമസ് വാളൂക്കാരൻ, ഫാ. ബെന്നി പാലാട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റ് മൂന്ന് പേർ.
തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനത്തിന്‍റെ പേരിലാണ് നീക്കിയത്.
ക്രിസ്മസിന് മുമ്പ് കൂടുതൽ വൈദികർക്കെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ പുറത്താക്കൽ അംഗീകരിക്കില്ലെന്ന് വിമത വിഭാഗം വ്യക്തമാക്കി.