ഹൈദരാബാദ്: അല്ലു അർജുൻ നായകനായ പുഷ്പ 2വിന്‍റെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച സ്ത്രീയുടെ മകന്‍റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ഹൈദരാബാദ് സിറ്റി പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കില്‍പ്പെട്ട് പരുക്കേറ്റ ഹൈദരബാദ് സ്വദേശിയായ ഒമ്പത് വയസുകാരന്‍ ശ്രീനേജാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
അപകട ശേഷം പൂർണ്ണമായും അബോധാവസ്ഥയിലായിരുന്ന കുട്ടിയെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ശ്രീതേജിന്‍റെ ആരോഗ്യ നിലയെക്കുറിച്ചുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് വൈകാതെ ഡോക്ടര്‍മാര്‍ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
ഹൈദരാബാദ് കിംസ് ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. അതേസമയം, സംഭവം നടന്ന തിയറ്ററിന് കാരണം കാണിക്കല്‍ നോട്ടീസ്. തിയറ്റര്‍ മാനേജിന്‍റെ ഭാഗത്തു നിന്നുണ്ടായ 11 തെറ്റുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നോട്ടീസ്.
നോട്ടീസിന് മറുപടി നല്‍കാന്‍ 10 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ തിയറ്ററിന്‍റെ ലൈസന്‍സ് റദ്ദാക്കുമെന്നും പറയുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ഡിസംബർ 4 നായിരുന്നു ഈ ദാരുണ സംഭവം.
രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു. ഇതോടെയുണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് ശ്രീതേജിന്‍റെ അമ്മ രേവതി (35) മരിക്കുകയും ശ്രീതേജിന് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
യുവതിയുടെ ഭര്‍ത്താവിനും ഒമ്പത് വയസുള്ള മകൾക്കും പരുക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ അല്ലു അർജുന്‍, നടന്‍റെ സുരക്ഷാ ടീം, തിയേറ്റർ മാനേജ്‌മെന്‍റ് എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.