Timely news thodupuzha

logo

കാഞ്ഞിരപ്പളളി ഇരട്ടക്കൊലപാതകത്തിൽ ജോർജ് കുര്യൻ കുറ്റക്കാരനെന്ന് കോടതി

കോട്ടയം: സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതിയുടെ കണ്ടെത്തൽ.

രണ്ട് വർഷം നീണ്ട് നിന്ന വിചാരണക്കൊടുവിലാണ് പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. 2022 മാർച്ച് ഏഴിനാണ് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ വെച്ച് പ്രതി ജോർജ് കുര്യൻ സഹോദരൻ രഞ്ജു കുര്യനേയും അമ്മാവൻ മാത്യു സ്കറിയേയും വെടിവെച്ച് കൊന്നത്.

സംഭവത്തിന് പിന്നാലെ തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിവേഗത്തിൽ വീചാരണയും പൂർത്തിയാക്കി. എന്നാൽ വിചാരണ കാലയളവിൽ പ്രൊസിക്യൂഷൻ ഹാജരാക്കിയ ഭൂരിഭാഗം സാക്ഷികളും കൂറുമാറി. പ്രതിയുടെ അമ്മയും ബന്ധുക്കളും നാട്ടുകാരിൽ ചിലരും കൂറുമാറിയവരിലുണ്ടായിരുന്നു.

എന്നാൽ ശാസ്ത്രീയ തെളിവുകളാണ് കേസിൽ നിർണായകമായത്. വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് കണ്ടെത്തി ഹാജരാക്കാൻ കഴിഞ്ഞത് നേട്ടമായി. കൊലപാതകം, വീട് കയറി ആക്രമിക്കൽ, ആയുധം കൈയ്യിൽ വയ്ക്കൽ, സാക്ഷികളെ ഭീഷണിപ്പെടുത്തൽ തുടങ്ങി പൊലീസ് ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാൻ പൊലീസിന് കഴി‌ഞ്ഞിട്ടുണ്ട്.

കൂടാതെ വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്കും അന്വേഷണ സംഘത്തിന് കണ്ടെത്തുവാൻ സാധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെളളിയാഴ്ച പ്രതിക്കുള്ള ശിക്ഷ വിധിക്കും.

Leave a Comment

Your email address will not be published. Required fields are marked *