ഇടുക്കി: കേരള സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ നാൽപതാം ഇടുക്കി ജില്ലാ സമ്മേളനം നെടുങ്കണ്ടത്ത് ഇ.ജെ സ്‌കറിയ നഗറിൽ(പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) സ്വാഗതസംഘം ചെയർമാൻ അഡ്വ. എം.എൻ ഗോപിയുടെ അദ്ധ്യക്ഷതയിൽ നടന്നു. പെൻഷൻ പരിഷ്‌കരണ കുടിശിക അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, പെൻഷൻ പരിഷ്‌കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി വമ്പിച്ച പ്രകടനം നടന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിതമായ അധികാരം നൽകുവാനുള്ള ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ ഉൾപ്പെട്ട ക്യാബിനെറ്റ് തീരുമാനം ജനദ്രോഹപരവും ഇടുക്കി ജില്ലയിലെ കുടിയേറ്റ കർഷകരോടുള്ള വെല്ലുവിളിയുമാണെന്ന് അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു.
പെൻഷൻകാരുടെ ആനു കൂല്യങ്ങൾ കവർന്നെടുക്കുകയും സമരം നടത്തുന്നവരെ കേസിൽ കുടുക്കുകയും ചെയ്യുന്ന ഇടതുപക്ഷ സർക്കാരിൻ്റെ വഞ്ചനാപരമായ പ്രവർത്തനങ്ങൾക്കെതിരെ കെ.എസ്.എസ്. പി.എ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന പ്രസി ഡന്റ് അഡ്വ. കെ.ആർ. കുറുപ്പ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.
നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, തോമസ് രാജൻ, ജോയി വെട്ടിക്കുഴി, സേനാപതി വേണു, വി.എ ജോസഫ്, സംഘടനാ നേതാക്കളായ എം.പി വേലായുധൻ, രാജൻ ഗുരുക്കൾ, കെ.വി മുരളി, കെ.ഡി പ്രകാശൻ, പി.കെ ഷാജി, ഐവാൻ സെബാസ്റ്റ്യൻ, റ്റി.എം ജോയി, ഗീത കൊമേരി, വനജ റ്റി, അൽഫോൻസാ ജോസഫ്, കെ.എ മാത്യു, സണ്ണി മാത്യു, ജോജോ ജെയിംസ്, ഗർവ്വാസീസ് കെ സഖറിയാസ്, പി.എസ് ഹുസൈൻ, സി തങ്കദുരൈ, റോയി സെബാസ്റ്റ്യൻ, റോയി ജോർജ്, പി രാജരത്തിനം, പി.ജെ ജോസഫ്, എം.പി പൗലോസ് എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി ഐവാൻ സെബാസ്റ്റ്യൻ(പ്രസിഡൻ്റ്), റ്റി.എം ജോയി(സെക്രട്ടറി), വി.എ ജോസഫ്(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.