Timely news thodupuzha

logo

നേപ്പാളിൽ ഭൂചലനം, 32 പേർ മരിച്ചു

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തിൽ 32 മരണം. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനമാണ് നേപ്പാളിലുണ്ടായത്. പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35നാണ് ഭൂചലനമുണ്ടായത്.

നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റർ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ നേപ്പാളിന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ തിബറ്റന്‍ അതിര്‍ത്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

നേപ്പാളിലെ ലോബുച്ചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *