Timely news thodupuzha

logo

സൗ​ദി അ​റേ​ബ്യ​യി​ൽ നിന്നും ബ​ഹി​രാ​കാ​ശ യാത്ര നടത്തുന്ന ആ​ദ്യ വനിത

സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കാതിരുന്ന ​സൗ​ദി അ​റേ​ബ്യ മാറ്റങ്ങളെ ഉൾക്കൊണ്ട് യാത്ര തുടരുമ്പോൾ ചരിത്രം തിരുത്തി കുറിക്കാനൊരുങ്ങി റ​യാ​ന ബ​ർ​ണ​വി. രാജ്യത്തു നി​ന്നും ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന ആ​ദ്യ വനിത… സൗ​ദി​യു​ടെ ത​ന്നെ യാ​ത്രി​ക​ൻ അ​ലി അ​ൽ ഖ​ർ​ണി​ക്കൊ​പ്പം യു​.എ​സി​ൽ നി​ന്നാ​കും യാ​ത്ര തിരിക്കുന്നത്. എ​.എ​ക്‌​സ്-2 ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​നൊ​പ്പം ചേ​രു​ന്ന ഇ​വ​ർ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്കാകും യാ​ത്ര….. യു​.എ.​ഇ 2019ൽ ​സ്വ​ന്തം പൗ​ര​നെ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മാ​യി മാ​റി​യി​രു​ന്നു. ഹ​സ്ന അ​ൽ മ​ൻ​സൂ​രിയായിരുന്നു അന്ന് യാ​ത്ര നടത്തിയത്.

യു.​എ​.ഇ​യു​ടെ സു​ൽ​ത്താ​ൻ അ​ൽ നെ​യ​ഡി​യും ഈ ​മാ​സം അ​വ​സാ​നം ബ​ഹി​രാ​കാ​ശത്തേക്ക് യാ​ത്ര​ തിരിക്കും. അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ആ​റു മാ​സം ക​ഴി​യു​ന്ന ആ​ദ്യ അ​റ​ബ് യാ​ത്രി​ക​നെ​ന്ന ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​യാ​കും നെ​യ​ഡി മ​ട​ങ്ങു​ക.

Leave a Comment

Your email address will not be published. Required fields are marked *