Timely news thodupuzha

അട്ടപ്പാടിയിൽ അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം. നാക്കുപ്പത്തി ഊരിലെ ആദിബാലസുബ്രഹ്മണ്യം, ഹംസവല്ലി ദമ്പതികളുടെ അഞ്ച് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുരുങ്ങിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

ഉടൻ തന്നെ അഗളി പ്രാഥമിക കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. രാവിലെ കുട്ടിക്ക് പാൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അസ്വസ്ഥതകൾ ശ്രദ്ധയിൽ പെട്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *