Timely news thodupuzha

കടുവയാക്രമണത്തിൽ മരിച്ച രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായി പ്രിയങ്ക ഗാന്ധി കടുവയുടെ ആക്രമണത്തിൽ മരിച്ച പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ചു. അര മണിക്കൂറോളം പ്രിയങ്ക രാധയുടെ വീട്ടുകാര്‍ക്കൊപ്പം ചെലവഴിച്ചു.

തുടർന്ന് വീട്ടുകാരെ ആശ്വസിപ്പിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ, റ്റി സിദ്ദിഖ് എം.എൽ.എ തുടങ്ങിയവർ പ്രിയങ്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, പ്രിയങ്കയ്ക്കെതിരേ കരിങ്കൊടി കാണിച്ച് എൽ‌.ഡി.എഫ് പ്രതിഷേധിച്ചു.

വന്യജീവി ശല്യം രൂക്ഷമായിട്ടും വയനാട്ടിലെ എം.പി എത്താന്‍ വൈകിയതിലായിരുന്നു പ്രതിഷേധം. കളക്ടറേറ്റില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര ജാഥയില്‍ മേപ്പാടിയില്‍ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്ക പ്രസം​ഗിക്കും. ശേഷം വൈകിട്ടോടെ പ്രിയങ്ക ഡൽഹിയിലേക്ക് മടങ്ങും.

Leave a Comment

Your email address will not be published. Required fields are marked *