ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൻറെ സുരക്ഷാ ഭീഷണി ആശങ്ക മാത്രമാണെന്ന് സുപ്രീംകോടതി. 135 വർഷത്തെ കാലവർഷങ്ങളെ അണക്കെട്ട് അതിജീവിച്ചതാണെന്നും മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെ കോടതി പറഞ്ഞു. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറയപ്പെടുന്ന മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന കേരളത്തിൽ പ്രവർത്തിച്ചിട്ടുള്ളവരാണ് ഞങ്ങൾ.
135 വർഷത്തെ കാലവർഷങ്ങളെ മറികടന്ന അണക്കെട്ടാണത്. അത് പണിതവരോട് അഭിമാനപൂർവം നന്ദി പറയുന്നുവെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കേസുകൾ മൂന്നംഗ ബെഞ്ചിന് വിട്ടു. സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ മൂന്നംഗ ബെഞ്ചാവും പരിഗണിക്കുകയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.