Timely news thodupuzha

logo

ഭാസ്കര കാരണവർ വധക്കേസിലെ പ്രതിയെ ജയിൽ മോചിതയാക്കാമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ച് മന്ത്രിസഭായോഗം. പ്രതി 14 വർഷം തടവ് അനുഭവിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണനയും നൽകിയാണ് ശിക്ഷാ ഇളവ്.

തനിക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഷെറിൻ അപേക്ഷ നൽകിയിരുന്നു. ചെറിയനാട് തുരുത്തിമേൽ കാരണവേഴ്സ് വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ട കേസിലാണ് മരുമകൾ കൂടിയായ ഷെറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ശാരീരിക വെല്ലുവിളികളോട് കൂടി ബിനു പീറ്ററുമായി 2001ലാണ് ഷെറിൻ വിവാഹിതയായത്. അതിനു ശേഷം ഇരുവരുടെയും ദാമ്പത്യം കലുഷിതമായി. ഷെറിൻറെ വഴി വിട്ട ബന്ധങ്ങൾ കണ്ടെത്തിയതോടെയാണ് കാരണവർ കൊല്ലപ്പെട്ടത്. ഓർക്കുട്ട് വഴി പരിചയപ്പെട്ട ബാസിത് അലിയാണ് കേസിലെ രണ്ടാം പ്രതി.

ഷാനു റഷീദ് , നിഥിൻ എന്നിവരും കേസിൽ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. 2010 ജൂണിലാണ് മാവേലിക്കര അതിവേഗ കോടതി ഷെറിൻ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലത്ത് ഉടനീളം നിരവധി പരാതികൾ ഷെറിനു നേരെ ഉയർന്നിരുന്നു. ജയിലിൽ വച്ച് ഫോൺ ഉപയോഗിച്ചതിനെത്തുടർന്ന് 2015ൽ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

അവിടെ വെയിൽ കൊള്ളാതിരിക്കാനായി ജയിൽ ഡോക്റ്റർ ഷെറിന് കുട അനുവദിച്ചതും വിവാദമായി. ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് 2017ൽ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *