മണക്കാട്: കാർഷിക ഉത്പന്നങ്ങളുടെയും റബ്ബറിന്റെയും വിലയിടിവും കാർഷികമേഖലയെ തകർത്ത്കളയുന്ന അവസരത്തിൽ, ഭൂമി നികുതി വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ നാടിന് ശാപമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ ബെന്നി പറഞ്ഞു. മണക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മണക്കാട് വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബി സജ്‌ജയകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബോസ് തളിയംചിറ, പി പൗലോസ്, ടോണി കുര്യാക്കോസ്, വി.എം ഫിലിപ്പച്ചൻ, എസ്.ജി സുദർശനൻ, നോജ് പി ജോസ്, എം.ജി കണ്ണൻ, ബിബിൻ ജോസഫ്, ജോസ് കാഞ്ഞിരക്കൊമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഭൂമി നികുതി വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ നാടിന് ശാപമാണെന്ന് എൻ.ഐ ബെന്നി






