അണക്കര: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ചക്കുപ്പള്ളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപ്പള്ളം വില്ലേജ് ആഫീസ് പിടിയ്ക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. ബഡ്ജറ്റിൽ 50% ഭൂനികുതി വർദിപ്പിച്ച നടപടി പിൻവലിയ്ക്കണമെന്നും ബഡ്ജറ്റിൽ സാധാരണ ജനവിഭാഗത്തിന് സമാശ്വാസം നൽകുന്ന യാതൊരു പദ്ധതികളും പ്രഖ്യാപിയ്ക്കാത്തതിൽ പ്രതിക്ഷേധിച്ചുമാണ് സമരം നടത്തിയത്.
പീരുമേട് ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ട് സമരപരുപാടി ഉദ്ഘാടനം ചെയ്തു. ഭൂനികുതി ഉൾപ്പെടെ വിവിധ നികുതി വർദ്ദനവിലൂടെ ജനങ്ങളുടെ മേൽ അമിത ഭാരം ബഡ്ജറ്റിലൂടെ സർക്കാർ അടിച്ചേൽപ്പിച്ച് ജനങ്ങളെ വഞ്ചിച്ചെന്നും ഇടുക്കിയിലെ ഭൂ പ്രശനങ്ങൾക്കും വന്യമൃഗശല്യത്തിനും കഴിഞ്ഞ വേനലിൽ കരിഞ്ഞുണങ്ങിയ കാർഷിക മേഖലയ്ക്ക് ആശ്വാസമേകുന്ന യാതൊരു പദ്ധതികളും പ്രഖ്യാപിയ്ക്കുവാൻ സർക്കാരിനു കഴിഞ്ഞില്ലന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡൻ്റ് വി.വി മുരളി അദ്ധ്യഷത വഹിച്ചു. ജോൺ വരയന്നൂർ ,മോഹനൻ കുന്നേൽ, സാബു വയലിൽ, വക്കച്ചൻ തുരുത്തിയിൽ, ജയിസ് കാവുങ്കൽ, ബാബു അത്തിമൂട്ടിൽ, അജി കീഴ്‌വാറ്റ്, ബാബു കോട്ടയ്ക്കൽ, ജയൻകുഴിക്കാട്, മിനേഷ് മധുരത്തിൽ, ഫിലിപ്പ് ഈന്തനചാലിൽ, മെൽബിൻ, റോബി, ജോയികളത്തൂർ,മനോജ് പുത്തൻപുരയ്ക്കൽ, മാണി ഇരുമേട, ലൗലി ഈശോ, ഷൈനി റോയി, മറിയാമ്മ ചെറിയാൻ,സിബി വെള്ളമറ്റം,റ്റോണി, റോൺസി, ബിജി,സെൽവം എന്നിവർ പ്രസംഗിച്ചു.






