കൊച്ചി: സംസ്ഥാനത്ത് വേനൽമഴ ശക്തമാവുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ ഇടിമിന്നലിനും പരമാവധി 40 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. വേനൽമഴ സജീവമായതോടെ ചൂടിന് നേരിയ ആശ്വാസമുണ്ടെങ്കിലും യുവി ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്. ജാഗ്രതയുടെ ഭാഗമായി പൊതുജനങ്ങൾ രാവിലെ 11 മുതൽ വൈകിട്ട് 3 മണിവരെ വെയിൽ ഏൽക്കാതിരിക്കാൻ മുന്നറിയിപ്പുണ്ട്.
കേരളത്തിൽ വേനൽമഴ ശക്തമാകും
