Timely news thodupuzha

പത്തനംതിട്ടയിൽ കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

പത്തനംതിട്ട: കൊവിഡ് ബാധിതയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം പനയ്ക്കച്ചിറ വീട്ടിൽ നൗഫലിനാണ് കോടതി ശിക്ഷ വിധിച്ചത്.

ബലാത്സംഗം, തട്ടിക്കൊണ്ട് പോവൽ, പട്ടികജാതി പട്ടിക വർഗ പീഡന നിയമം തുടങ്ങി 6 വകുപ്പുകളായിരുന്നു ഇയാൾക്കെതിരേ ചുമത്തിയിരുന്നത്. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 1,08,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2020 സെപ്റ്റംബർ 5 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

അടൂർ ജനറൽ ആശുപത്രി നിന്നും പന്തളം കൊവിഡ് കെയർ സെന്‍ററിലേക്ക് പോകുന്നതിനിടെ ആറന്മുളയിൽ വച്ച് യുവതിയെ ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായ രണ്ട് സ്ത്രീകളായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്.

പന്തളത്ത് യുവതിയെ ഇറക്കിയ ശേഷം രണ്ടാമത്തെ സ്ത്രീയെ കോഴഞ്ചേരിയിലിറക്കാനായിരുന്നു നിർദേശം. എന്നാൽ നൗഫൽ ആദ്യം കോഴഞ്ചേരിയിൽ സ്ത്രീയെ ഇറക്കുകയായിരുന്നു. തുടർന്ന് ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് യുവതിയെ പീഡിപ്പിച്ച ശേഷം കൊവിഡ് സെന്‍ററിലെത്തിച്ച് കടന്നു.

Leave a Comment

Your email address will not be published. Required fields are marked *