Timely news thodupuzha

logo

ഉപ്പുതറയിൽ ആത്മഹത്യ ചെയ്ത ഒരു കുടുംബത്തിലെ നാല് പേരുടെയും സംസ്കാരം നടത്തി

ഇടുക്കി: ഉപ്പുതറ ഒമ്പതേക്കർ പട്ടത്തമ്പലം സജീവ് മോഹനൻ ഭാര്യ രേഷ്മ മക്കളായ ദേവൻ, ദിയ എന്നിവരെയാണ് വ്യാഴാഴ്ച വൈകിട്ട് നാലരയോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഉപജീവനമാർഗം ആയിരുന്ന ഓട്ടോറിക്ഷ പണയപ്പെടുത്തി മൂന്നു ലക്ഷം രൂപ വായ്പയെടുത്തിരുന്നു രണ്ട് തിരിച്ചടവ് മുടങ്ങിയപ്പോൾ സജീവൻറെ പിതാവ് മോഹനനെയും സജീവനെയും ധനകാര്യ സ്ഥാപനത്തിൽ നിന്നും ഭീഷണിപ്പെടുത്തിയിരുന്നതായി പിതാവ് പറഞ്ഞു ഇതിൻറെ മാനസിക സംഘർഷത്തിൽ ആയിരുന്നു.

സജീവിന്റെ പിതാവ് മോഹനൻ കൂലിപ്പണിക്കും അമ്മ സുലോചന തൊഴിലുറപ്പ് ജോലിക്കുമായി വ്യാഴാഴ്ച രാവിലെ പോയിരുന്നു നാലരയോടെ തിരികെ എത്തിയ സുലോചന അടഞ്ഞുകിടന്നിരുന്ന വാതിലിൽ മുട്ടിയിട്ടും തുറക്കാതെ വന്നതോടെ അയല്ക്കാരെ വിളിച്ച് കതക് ചവിട്ടി പൊളിച്ചപ്പോഴാണ് നാലുപേരെയും തൂങ്ങിനില്കുന്ന നിലയിൽ കണ്ടെത്തിയത് ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് രാത്രി പത്തരയോടു കൂടി മാറ്റി. രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച പോസ്റ്റ് മോർട്ട നടപടികൾ പൂർത്തിയാക്കി 5 മണിയോടു കൂടി വീട്ടിലെത്തിച്ച മൃതദേഹങ്ങൾ വൻജനാവലിയുടെ സാനിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കളായ ദേവൻ ഉപ്പുതറ ഒ.എം എൽ.പി സ്കൂൾ എൽ. കെ.ജി യിലും ദിയ എം.സി ക്കവല അംഗൻവാടിയിലും വിദ്യാർത്ഥികൾ ആയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *