Timely news thodupuzha

കൃഷിയിടത്തിലെ കാട്ടുപന്നികളെ തുരത്താൻ സഹായിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി വിദ്യാർത്ഥികൾ

ഇടുക്കി: കൃഷിയിടത്തിറങ്ങുന്ന കാട്ടുപന്നികളെ തുരത്താനുള്ള ഡ്രോൺ സംവിധാനം, റെയിൽവേ ട്രാക്കിലെ വിള്ളലുകൾ കണ്ടെത്താനുള്ള റോബോട്ട്, വയർലെസ് ചാർജിങ്ങ്, ചരക്കുകളുടെ ഗതാഗതത്തിനായി ഒക്ടോണമസ് മൊബൈൽ റോബർട്ട്, വാഹനങ്ങളിലെ വിഷവാതകം കണ്ടെത്താനുള്ള സംവിധാനം തുടങ്ങി കൃഷിയിടത്തിൽ വീഴുന്ന ജാതിക്കാ ശേഖരിക്കാൻ വരെയുള്ള ഉപകരണങ്ങളുടെ പ്രദർശനവുമായാണ് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ ഇടുക്കി വാഴത്തോപ്പിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ക്രമീകരിച്ചിട്ടുള്ളത്.

കുട്ടികളിലേക്ക് ഇലക്ട്രോണിക്സിനോടുള്ള താൽപര്യങ്ങൾ വർദ്ധിപ്പിക്കാനും.ഇലക്ട്രോണിക്സിന്റെ ബോധവൽക്കരണവും നൽകുകയാണ് എൻറെ കേരള പ്രദർശന മേളയിലെ ഈ സ്റ്റാൾ.

Leave a Comment

Your email address will not be published. Required fields are marked *