Timely news thodupuzha

logo

ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറിൽ തുടർ സ്‌ഫോടനങ്ങളുണ്ടായതായി റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയോടെയാണ് നഗരത്തിൽ 3 തുടർ സ്‌ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷൻ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തു. എന്നാൽ സ്‌ഫോടനങ്ങൾ നടന്നതിൻറെ കാരണം ഇതുവരെ വ്യക്തമല്ല.

പ്രദേശത്തു നിന്നും വലിയ രീതിയിൽ പുക ഉയരുന്നതായും കാണപ്പെട്ടു. സംഭവത്തിൽ ഇതുവരെ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വാൾട്ടൻ വിമാനത്താവളത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.

വാൾട്ടൺ വിമാനത്താവളത്തിന് സമീപമുള്ള ലാഹോറിലെ ഗോപാൽ നഗർ, നസീറാബാദ് എന്നിവിടങ്ങളിലും സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോർട്ടുകളുണ്ട്. ആളുകൾ പരിഭ്രാന്തരായി വീടുകളിൽ നിന്ന് പുറത്തേക്ക് ഓടുന്നിൻറെയും, പുക മേഘങ്ങൾ ഉയരുന്നതിൻറെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് വിവരങ്ങളുണ്ടെങ്കിലും ഇതുവരെ സ്ഥരീകരണം ഉണ്ടായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *