Timely news thodupuzha

logo

വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ കുടുംബസം​ഗമവും ഡ്രീം ഹോം ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി

തൊടുപുഴ: ഈസ്റ്റ് വിജ്ഞാനമാതാ ഇടവകയിലെ വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ കുടുംബസം​ഗമവും ഡ്രീം ഹോം ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും നടത്തി. വിജ്ഞാനമാതാ പാരിഷ് ഹാളിൽ ചേർന്ന യോ​ഗം പള്ളി വികാരി ഫാദർ തോമസ് വിലങ്ങുപാറയിൽ ഉദ്ഘാടനം ചെയ്തു.

വിൻസെന്റ് ഡീപോൾ സൊസൈറ്റി വിജ്ഞാനമാതാ കോൺഫെറൻസ് പ്രസിഡന്റ് ആന്റണി കോറോത്ത് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും രോ​ഗ പീഡകളാൽ ബുദ്ധിമുട്ടുന്നവരുമായ വനിതകളെയും പ്രത്യേകിച്ച് വിധവകളെയുമാണ് ജാതി, മത ചിന്തകൾക്ക് അതീതമായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പേര് വെളിപ്പെടുത്തുവാൻ താൽപര്യമില്ലാത്ത മനുഷ്യസ്നേഹിയായ ഒരു വ്യക്തിയാണ് കുമാരമം​ഗലം പഞ്ചായത്തിൽ 60 സെന്റ് സ്ഥലം വിജ്ഞാനമാതാ പള്ളിയിലെ വിൻസെന്റ് ഡീപോൾ കോൺഫെറൻസ് വഴി പാവപ്പെട്ടവർക്ക് വീട് വെയ്ക്കുന്നതിന് സ്ഥലം നൽകിയത്. നാല് സെന്റ് സ്ഥലത്ത് നാനൂറ്റി തൊണ്ണൂറ്റിയാറ് സ്ക്വയർ ഫീറ്റ് വീതമുള്ള 12 വീടുകൾ നിർമ്മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു വീടിന് 8 ലക്ഷം രൂപയോളം ചെലവ് വരും. ഈ പദ്ധതി പൂർണ്ണമായും നടപ്പിലാക്കുവാൻ ഒരു കോടിയിലധികം രൂപ ആവശ്യമാണ്. ഈ ഉദ്യമത്തിന് ഉദാരമതികളുടെയും സുമനുസഖലുടെയും സഹായം സംഘടന അഭ്യർത്ഥിക്കുന്നു. ഡ്രീം ഹോം ഭവന പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വിൻസെന്റ് ഡീപോൾ സൊസൈറ്റി കോതമം​ഗലം രൂപത സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ബേബി ജോസഫ് തെക്കേച്ചെരുവിൽ സ്ഥലത്തിന്റെ ഒർജിനൽ ആധാരം കുടുംബങ്ങൾക്ക് നൽകി നിർവ്വഹിച്ചു.

വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച തോമസ് കുഴിഞ്ഞാലിയെ മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി റവ. ഡോ. ജോർജ്ജ് താനത്തുപറമ്പിൽ പൊന്നാട അണിയിച്ച് ആദരിച്ചു. സൊസൈറ്റി ഭാരവാഹികളായ ജോസ് കുര്യൻ, മൈക്കിൾ പ്ലാത്തോട്ടം, ഡോ. പി.സി ജോർജ്ജ്, ഡോ. ജോൺ വഴുതാലക്കാട്ട്, ഡോ. ജോൺസൺ വർ​ഗീസ്, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോബ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *