തൊടുപുഴ: ലഹരി വിരുദ്ധ സന്ദേശ യാത്രയിൽ പങ്കെടുത്ത തൊടുപുഴയിലെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ നാട്ടിലെ കളി സ്ഥലങ്ങളുടെ പോരായ്മ ചൂണ്ടിക്കാണിച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നിവേദനം നൽകി യുവാക്കളെ തെറ്റായ മാർഗ്ഗത്തിൽ നിന്നും തിരുത്താൻ കഴിയുന്നത് സ്പോർട്സിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്നും നല്ല കളി സ്ഥലങ്ങളുടെ പോരായ്മ തൊടുപുഴയിൽ ധാരാളം ഉണ്ടെന്നും മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രിയെ അറിയിച്ചു.

എംഎൽഎ ഫണ്ടും എംപി ഫണ്ടും ഉപയോഗിച്ച് എല്ലാ സ്കൂൾ ഗ്രൗണ്ടുകളും അടച്ചു പൂട്ടിയിരിക്കുകയാണ് ഇത് തെറ്റായ ഒരു സന്ദേശമാണ് നൽകുന്നത് അതുകൊണ്ട് എല്ലാ സ്കൂളുകളിലെയും ഗ്രൗണ്ടുകൾ വൈകിട്ട് ഏഴ് മണി വരെ തുറന്നു കൊടുക്കുവാനുള്ള സംവിധാനം ഉണ്ടാക്കണം എന്നും അസോസിയേഷൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

തൊടുപുഴയിലെ സ്റ്റേഡിയത്തിന്റെ പോരായ്മ മനസ്സിലായിട്ടുണ്ടെന്നും പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

യൂണിറ്റ് പ്രസിഡൻ്റ് രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി കെ നവാസ്, ട്രഷറർ അനിൽകുമാർ പീടികപ്പറമ്പിൽ, വർക്കിംഗ് പ്രസിഡൻ്റ് സാലി എസ് മുഹമ്മദ്, ജില്ലാ സെക്രട്ടറി നാസർ സൈര, ജില്ലാ ട്രഷറർ ആർ രമേശ്, വ്യാപാരി ക്ലബ്ബ് പ്രസിഡൻ്റ് ഷെരീഫ് സർഗ്ഗം വൈസ് പ്രസിഡൻ്റ്മാരായ കെ പി ശിവദാസ്, ജോസ് കളരിക്കൽ സെക്രട്ടറിമാരായ ഷിയാസ് എം എച്ച്, ലിജോൺ സെബാസ്റ്റ്യൻ, ജഗൻ ജോർജ്, വ്യാപാരി ക്ലബ്ബ് ട്രഷറർ പ്രകാശ് മാസ്റ്റർ മേഖലാ കമ്മിറ്റി അംഗമായ സൽജൻ തോമസ് എന്നിവർ പങ്കെടുത്തു.






