Timely news thodupuzha

logo

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സാങ്കേതിക തകരാറിനെ തുടർന്ന് ലാൻറിം​ഗ് നടത്തിയ കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനം നാലുമണിക്ക് യാത്ര തിരിക്കും. സാങ്കേതിക തകരാർ നാലുമണിക്കുള്ളിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ഇതേ വിമാനത്തിൽ തന്നെ യാത്രക്കാരെ ദമാമിലേക്ക് കൊണ്ടുപോവും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് വിമാനത്തിൻറെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ അടിയന്തര ലാൻറിം​ഗിന് അനുമതി തേടുകയായിരുന്നു. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *