റായ്പൂര്‍: പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പിന് പകരം നാമനിര്‍ദ്ദേശ രീതി തുടരാൻ തീരുമാനമെടുത്തു. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗം തുടങ്ങിയപ്പോള്‍ തന്നെ എല്ലാ അംഗങ്ങളുടെയും നിലപാടെടുത്തിരുന്നു. തെരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞത്. തെരഞ്ഞെടുപ്പിലൂടെ അദ്ധ്യക്ഷനെ നിശ്ചയിച്ചത് വഴി പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം നല്‍കാനായി.
അതേസമയം, പാര്‍ട്ടിയില്‍ വീണ്ടുമൊരു മത്സരം, ലോക്സഭ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ നടന്നാൽ പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടെയും വിലയിരുത്തൽ. എന്നാൽ തെരഞ്ഞടുപ്പ് നടക്കണമെന്നായിരുന്നു പി.ചിദംബരവും അജയ് മാക്കനും അഭിപ്രായപ്പെട്ടത്. തുടർന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം കൈക്കൊണ്ടു.