Timely news thodupuzha

മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടം

തൊടുപുഴ: മീനച്ചിൽ കുടിവെള്ള പദ്ധതിയ്ക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ടാറിംഗ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഒറ്റയാൾ പോരാട്ടവുമായി കരിമണ്ണൂർ സ്വദേശിയും സമാജ് വാദി പാർട്ടി ഇടുക്കി ജില്ലാ പ്രസിഡൻ്റുമായ എം.റ്റി തോമസ്.

പ്രതിഷേധത്തിൻ്റെ ഭാഗമായി മുട്ടം ഈരാറ്റുപേട്ട റൂട്ടിൽ തോട്ടുങ്കരയിൽ റോഡിൽ റീത്ത് വച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ഈ കുഴിയിൽ വീണ് പരുക്കേൽക്കുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *