Timely news thodupuzha

ആലപ്പുഴയിലെ 40 ഓളം വീടുകളിലെ ഇലക്‌ട്രിക് ഉപകരണങ്ങൾ കത്തി നശിച്ചു, അമിത വൈദ്യുതി പ്രവാഹമാണ് കാരണം

കലവൂർ: കെഎസ്ഇബിയുടെ വൈദ്യുതി വിതരണകമ്പികളിൽ നിന്നുണ്ടായ അമിത വൈദ്യുതി പ്രവാഹത്തിൽ 40 ഓളം വീടുകളിലെ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള വീടുകളിലേക്കാണ് വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ അമിതമായ വൈദ്യുതിപ്രവാഹമുണ്ടായത്. എ.സി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീൻ, റ്റി.വി, സി.സി.റ്റി.വി, മിക്സി, ബൾബുകൾ, കമ്പ്യൂട്ടറുകൾ, മോട്ടർ തുടങ്ങിയ ഇലട്രിക് ഉപകരണങ്ങളാണ് തീപിടിച്ച് നശിച്ചത്. ബ്ലോക്ക് ഓഫീസ് ട്രാൻസ്ഫോർമറിൽനിന്നു പോകുന്ന ത്രീ ഫേസ് ലൈനിലെ ന്യൂട്രൽ തകരാറായതാണ് അമിതമായി വൈദ്യുതി പ്രവാഹത്തിനിടയാക്കിയതെന്നും പരാതി ശ്രദ്ധയിൽപ്പെട്ടിനു പിന്നാലെ പരിഹരിച്ചതായും കെ.എസ്.ഇ.ബി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *