Timely news thodupuzha

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി

തൊടുപുഴ: വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുവാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ബെൻസി യാത്രയായി. കലയന്താനി മുളയ്ക്കതൊട്ടിയിൽ സോബിയുടെ ഭാര്യ ബെൻസിയുടെ മരണമാണ് വീട്ടുകാർക്കൊപ്പം നാട്ടുകാർക്കും വേദനയായത്. ഏതാനും വർഷങ്ങളായി ക്യാൻസർ ചികിത്സയിലായിരുന്നു ബെൻസി. നാട്ടുകാരും ഇടവക ജനങ്ങളും ഈ കുടുംബത്തെ ഏറെ സഹായിച്ചിരുന്നു. പഞ്ചായത്തിൽ നിന്നുള്ള ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥലം നൽകിയാണ് വീട് നിർമ്മാണം പൂർത്തീകരിച്ചത്.

വീട്ടിൽ കയറികൂടുവാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോഴാണ് ബെൻസി യാത്രയായത്. ഇത് നാടിന് നൊമ്പരമായി. അമ്പത്തിയഞ്ച് വയസ്സ് പ്രായമായിരുന്നു ബെൻസി ഫ്രാൻസിസിന്. പന്നിമറ്റം തെക്കേപറമ്പിൽ കുടുംബാം​ഗമാണ്. സംസ്കാര ശുശ്രൂഷകൾ ജൂലൈ 23 ബുധനാഴ്ച്ച രാവിലെ 11.30ന് ഇളംദേശത്തുള്ള വസതിയിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ബാം​ഗ്ലൂർ സി.എം.ഐ സഭയിൽ വൈദിക വിദ്യാർത്ഥിയായ ക്രിസ്റ്റി ടോം, പുറപ്പുഴ പോളീടെക്നിക്ക് വിദ്യാർത്ഥിനിയായ സ്റ്റെനി ടോം എന്നിവർ മക്കളാണ്.

2002ൽ ഹൃദയ സംബന്ധമായ അസുഖം മൂലം ബ്ലഡിൽ കൗണ്ട് കുറഞ്ഞതിനെ തുടർന്ന് ടെസ്റ്റ് ചെയ്പ്പോഴാണ് രാജ​ഗിരി ഹോസ്പിറ്റലിൽ വെച്ച് അസുഖം കണ്ടെത്തിയത്. 24 ആഴ്ച പല പ്രാവശ്യമായി രാജ​ഗിരി ഹോസ്പിറ്റലിൽ കീമോ ചെയ്യേണ്ടി വന്നിട്ടുണ്ട്. രണ്ടാഴ്ച്ച മുമ്പ് ന്യൂമോണിയ ബാധിച്ച് ശ്വാസ തടസ്സമുണ്ടാവുകയും അബോധവസ്തയിലാവുകയും ചെയ്തിരുന്നു. ബെൻസിയുടെ അസുഖം കണക്കിലെടുത്ത് പണി പൂർത്തിയാക്കി വീട് വെഞ്ചരിച്ചിരുന്നു. ബെൻസിയെ ഒരു ദിവസമെങ്കിലും പുതിയ വീടിനുള്ളിൽ താമസിപ്പിക്കണമെന്ന ആ​ഗ്രഹം കുടുംബാം​ഗങ്ങൾ അറിയിച്ചിരുന്നു. എങ്കിലും അതിന് സാധിച്ചില്ല.

Leave a Comment

Your email address will not be published. Required fields are marked *