Timely news thodupuzha

തൊടുപുഴ നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ; മോണിറ്ററിംഗ് സമിതി യോഗം ചേർന്നു

തൊടുപുഴ: നഗരസഭാ പരിധിയിലെ മുഴുവൻ തെരുവ് നായകൾക്ക് അടിയന്തരമായി വാക്‌സിനേഷൻ നടപ്പിലാക്കാനും വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധം ആക്കുവാനും തീരുമാനം. തെരുവ് നായകളുടെ വർദ്ധനവ് നിയമനുസ്ത്രം നിയന്ത്രണ വിധേയം ആക്കുവാൻ സർക്കാർ തലത്തിൽ നിന്നുള്ള നിർദ്ദേശത്തേ തുടർന്ന് ആനിമൽ ബർത്ത് കണ്ട്രോൾ( എബിസി) പ്രോഗ്രാമിനും വാക്‌സിനേഷനും ആയി തുക നഗരസഭ വകയിരുത്തിയി.

എബിസി പ്രോഗ്രാം നടപ്പിലാക്കാൻ കഴിഞ്ഞ രണ്ട് വർഷവും നഗരസഭ 10 ലക്ഷം രൂപ വീതം വകയിരുത്തിയിരുന്നു എങ്കിലും, ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തി ട്ടുള്ള എബിസി കേന്ദ്രത്തിന്റെ നിർമ്മാണം സാങ്കേതിക കാരണങ്ങളാൽ നീണ്ടു പോകുക ആയിരുന്നു. സംസ്ഥാനത്ത് തെരുവ് നായ ശല്യം വർധിച്ചു വരുന്ന സാഹചര്യത്തിൽ തെരുവ് നായ നിയന്ത്രണത്തിന് നിർബന്ധം ആയും തുക വകയിരുത്താൻ തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ് തദ്ദേശ സ്ഥാപങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകിയതോടെ, തൊടുപുഴ നഗരത്തിൽ വർധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രണവിധേയമാക്കുവാൻ വേണ്ട തുക നഗരസഭ മാറ്റി വച്ചത്.

നഗരസഭ പരിധിയിൽ തെരുവ് നായ ശല്യം വർദ്ധിച്ചു വരുന്നതായി നാഗരസഭാ കൌൺസിൽ യോഗത്തിൽ ആർ ഹരി, സനീഷ് ജോർജ് ഉൾപ്പടെ ഉള്ള കൗൺസിലർമാർ ഉന്നയിച്ചതിനെ തുടർന്ന് നഗരസഭ ചെയർമാൻ കെ ദീപക്കിന്റെ നിർദ്ദേശത്തെ തുടർന്ന് ആണ് 2023 ലെ എബിസി ചട്ട പ്രകാരം ഉള്ള മോണിറ്ററിംഗ് കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേർത്തത്.

അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായകളെ മൃഗസ്നേഹികളുടെ സഹായത്തോടെ വാക്‌സിനേഷന് വിധേയമാക്കാൻ കർമ്മ പദ്ധതിക്ക് കമ്മിറ്റി അംഗീകാരം നൽകി.

ആനിമൽ റെസ്ക്യൂ ആൻഡ് വെൽഫയർ പ്രവർത്തകരുടെ സേവനം തെരുവ് നായ ശല്യം നിയന്ത്രിക്കാൻ നിർണായക ഘടകം ആണ് എന്ന് കമ്മിറ്റി വിലയിരുത്തുകയും ആനിമൽ സന്നദ്ധപ്രവകർക്ക് ആവശ്യം ആയ പിന്തുണ ഉറപ്പാക്കാനും തീരുമാനിച്ചു. നഗരസഭ സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിൽ ചീഫ് വെറ്റിനറി സർജൻ ഡോക്ടർ ജസ്റ്റിൻ കർമ്മ പദ്ധതി വിശദീകരിച്ചു. ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, സീനിയർ പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ ദേവസേനൻ, ജില്ലാ ആശുപത്രി ഹെൽത്ത്‌ ഇൻസ്‌പെക്ടർ കവിത, ആനിമൽ വെൽഫയർ സംഘടനക്ക് വേണ്ടി എം എൻ ജയചന്ദ്രൻ, ആനിമൽ വെൽഫയർ ആൻഡ് റെസ്ക്യൂ സ്‌ക്വാഡ് അംഗങ്ങളായ മഞ്ജു, കീർത്തിദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *