Timely news thodupuzha

തോപ്രാംകുടിയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

ചെറുതോണി: തോപ്രാംകുടിയിൽ യുവതിയായ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു. സംഭവത്തിൽ ദുരൂഹതയെന്ന് നാട്ടുകാരും പോലീസും. തോപ്രാംകുടി ടൗണിലെ പലചരക്ക് വ്യാപാരി പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജിയാണ്(46) മരിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തോപ്രാൻകുടിയിലെ വീട്ടിൽ വച്ചാണ് സംഭവം.

ഈ സമയത്ത് ഭർതൃമാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കത്തിലായിരുന്ന മാതാവ് അലർച്ച കേട്ട് ഉണർന്ന് അലമുറയിട്ടതോടെ ഓടിക്കൂടിയ അയൽ വാസികൾ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ഷിജിയുടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടനെ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തോപ്രാംകുടി മർച്ചൻ്റ് അസ്സോസിയേഷൻ വനിതാ വിഭാഗം സെക്രട്ടറിയാണ് മരണ മടഞ്ഞ ഷിജി സംഭവത്തിൽ ദുരൂഹതയുള്ളതായി പോലീസും, നാട്ടുകാരും പറയുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും വെൺമണി വള്ളിയോടത്ത് കുടുംബാംഗമാണ് ഷിജി. മക്കൾ: റോസ് മരിയ, കിരൺ, അന്ന മരിയ.

Leave a Comment

Your email address will not be published. Required fields are marked *