തൊടുപുഴ: മുനിസിപ്പൽ ബസ് സ്റ്റാന്റ് ശോചനീയാവസ്ഥയിലെന്ന് ആരോപണം. ബസ് സ്റ്റാന്റിന്റെ അകത്ത് വണ്ണപ്പുറം, പെരിങ്ങാശ്ശേരി, ഇടുക്കി റൂട്ടുകളിൽ ഓടുന്ന ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് പൈപ്പ് പൊട്ടി ടോയിലറ്റ് വെസ്റ്റ് ഒഴുകി കിടക്കുകയാണെന്ന് ജനങ്ങൾ പറയുന്നു.



കൂടാതെ സ്റ്റാന്റി മധ്യ ഭാഗത്തായി കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞ് നിൽക്കുകയാണ്. പ്രവേശന കവാടത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഭാഗത്തെ ഗ്രില്ല് ഒടിഞ്ഞിരിക്കുയാണെന്നും ഒരാഴ്ച്ചായി ഈ അവസ്ഥയാണെന്നും ആരോപണം ഉന്നയിച്ചു.




അതേസമയം ബസ് സ്റ്റാന്റിന്റെ അകത്ത് മാലിന്യം ഒഴികിയെത്തിരിക്കുന്നത് സെപ്ടിക് ടാങ്കിൽ നിന്നുള്ളതല്ലെന്നും സമീപത്തെ ഓടയിൽ നിന്നുമാണെന്നും നഗരസഭ ചെയർമാൻ കെ ദീപക് അറിയിച്ചു. ബസ് തട്ടിയത് മൂലം പൈപ്പ് പൊട്ടി വെള്ളം വ്യാപിച്ചതാണെന്നും വിവരം ഹെൽത്ത് ഡിപ്പാർട്മെന്റിനെ അറിയിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.







ബസ്റ്റാന്റിലെ കോൺക്രീറ്റ് പൊളിഞ്ഞിരിക്കുന്നിടത്തും ഗ്രീല്ല് ഒടിഞ്ഞിരിക്കുന്ന ഭാഗത്തും ഉടൻ തന്നെ അറ്റകുറ്റപണികൾ നടത്തുമെന്നും ചെയർമാൻ വ്യക്തമാക്കി. മെയിന്റനൻസിനായി ടെണ്ടർ ചെയ്തിട്ടുണ്ടെന്നും മഴ മാറി കഴിഞ്ഞാൽ പണി ആരംഭിക്കുമെന്നും കൂട്ടിച്ചേർത്തു.






