Timely news thodupuzha

സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ച്‌ ജൂലൈ 29ന്; പൊതുയോഗം നടത്തി

തൊടുപുഴ: ജൂലൈ 29 ന് തൊടുപുഴയിൽ നടത്തുന്ന സംസ്ഥാന ജീവനക്കാരുടെ മേഖല മാർച്ചിന്റെ പ്രചരണാർത്ഥം തൊടുപുഴ വിദ്യഭ്യാസ സമുച്ചയത്തി പൊതുയോഗം സംഘടിപ്പിച്ചു.

പൊതുയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി വി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി എസ് മഹേഷ്‌ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് കെ എ ബിന്ദു നന്ദിയും പറഞ്ഞു.

ജനപക്ഷബദൽനയങ്ങൾ ശക്തിപ്പെടുത്തുക. നവകേരള നിർമ്മിതിയിൽ പങ്കാളികളാകുക,കേന്ദ്രസർക്കാരിൻറെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങൾ തിരുത്തുക,കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രനയം തിരുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക,എൻപിഎസ്, യുപിഎസ് പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക 12-ാം ശമ്പള പരിഷ്‌കരണനടപടികൾ ഉടൻ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, സിവിൽ സർവ്വീസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ അണിനിരക്കുക, വർഗീയതയെ ചെറുക്കുക,വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജൂലൈ 29 ലെ മാർച്ചും ധർണ്ണയും.

Leave a Comment

Your email address will not be published. Required fields are marked *