ഇടുക്കി: തൊടുപുഴ – പുളിയന്മല ദേശീയ പാതയിൽ അയങ്കാട് ഭാഗത്ത് ഇരുപതേക്കർ പി.എച്ച്.സിയിൽ നിന്നും രോഗിയുമായി പോയ ആമ്പുലൻസ് അപകടത്തിൽപ്പെട്ടു. മഴ പെയ്ത് കിടന്ന റോഡിലൂടെ സഞ്ചരിച്ചപ്പോൾ ടയർ വഴുതിപോയതാണ് അപകട കാരണം.

റോഡിന്റെ വശത്തുള്ള കൽക്കെട്ടിൽ വാഹനം ഇടിച്ച് നിൽക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രോഗിയെ തൊട്ടടുത്തുള്ള ബിഷപ് വയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.






