കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെയാണ് വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് മാറ്റുക. ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂരിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായാണ് വിവരം. ഏകാന്ത സെല്ലിലാവും പാർപ്പിക്കുക.
536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള വിയ്യൂരിൽ നിലവിൽ 125 കൊടുംകുറ്റവാളികൾ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിൻറെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജ്ജമാണ്. സെല്ലിലുള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിൽ നിന്ന് പുറത്തിറക്കില്ല. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിലെ മതിൽ.






