Timely news thodupuzha

തൊടുപുഴയിൽ കാർഗിൽ വിജയ് ദിവസ് ആഘോഷം സംഘടിപ്പിച്ചു

തൊടുപുഴ: വിവിധ സംഘടനകളുടെയും ന​ഗരസഭയുടെയും നേതൃത്വത്തിൽ കാർ​ഗിൽ വിജയ് ദിവസ് ആഘോഷിച്ചു. തൊടുപുഴ ലാൻസ് നായിക് സന്തോഷ് കുമാർ പാർക്കിനു മുൻപിലുള്ള യുദ്ധ സ്മാരകത്തിൽ നടന്ന കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങൾ മുനിസിപ്പൽ ചെയർമാൻ കെ ദീപക് ഉദ്ഘാടനം ചെയ്തു.

അഖില ഭാരതീയ പൂർവ സൈനിക് പരിഷത് ജില്ലാ അധ്യക്ഷൻ ഡോ: സി.ജി സോമശേഖരൻ അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാക്ഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ പ്രവർത്തകർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. പുഷ്പാർച്ചനയും നടത്തി. പൂർവ സൈനിക് സംസ്ഥാന ഉപാധ്യക്ഷ മേജർ അമ്പിളി ലാൽകൃഷ്ണ, ജില്ലാ വൈസ് പ്രസിഡന്റ് എ.ജി കൃഷ്ണ കുമാർ, ജനറൽ സെക്രട്ടറി റ്റി.പി ചന്ദ്രശേഖരപിള്ള തുടങ്ങിയവർ സംസാരിച്ചു.

രാക്ഷ്ട്രീയ സ്വയം സേവക് സംഘം വിഭാക് സംഘ ചാലക് കെ.എൻ രാജു സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ, ഹരിശാന്ത്, പ്രിയാ സുനിൽ, ബിജെപി വൈസ് പ്രസിഡന്റ് വേണുഗോപാൽ, കേരള കോൺഗ്രസ് നേതാക്കളായ അപു ജോസഫ്, എം.ജെ ജേക്കബ്, ജെസ്സി ആന്റണി, പൂർവ സൈനികർ, കാർഗിൽ യുദ്ധത്തിൽ സ്വന്തം ജീവൻ രാജ്യത്തിനായി ബലിയർപ്പിച്ച ലാൻസ് നായിക് സന്തോഷ് കുമാറിന്റെ പത്നി പ്രിയ, മകൻ അര്‍ജുൻ, കുടുംബാംഗങ്ങൾ, ന്യൂമാൻ കോളേജ് എൻ.സി.സി കേഡറ്റ്‌സ്‌ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *