തൊടുപുഴ: തെരുവ് നായ ആക്രമണം. തൊടുപുഴ കുട്ടപ്പാസ് ഹോട്ടലിന് സമീപം താമസിക്കുന്ന മോഹനനാണ് നായയുടെ കടിയേറ്റു. ഭാര്യയോടൊപ്പം പുഴയിൽ കുളിക്കാനായി പോകുമ്പോൾ നായ കടിക്കുകയായിരുന്നു. രാവിലെ 6.15നാണ് സംഭവം നടന്നത്. നിരവധി മുറിവുകൾ ഉണ്ട്… നായ പുറകിൽ നിന്നും വന്ന് ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ മോഹനൻ വീഴുകയുണ്ടായി. വീണു കിടന്നപ്പോഴാണ് നായ കൂടുതലായും ആക്രമണം നടത്തിയത്. കൈയിലും കാലിലും കടിച്ചു. നിരവധി മുറിവുകളും ഉണ്ട്. ദേഹം ആസകലം മുറിവേറ്റ മോഹനൻ ഹോസ്പിറ്റലിൽ ചികിത്സ തേടി. പ്രദേശത്ത് വതെരുവ് നായയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. നായ ആക്രമിച്ച പശ്ചാത്തലത്തിൽ മോഹനനെ സന്ദർശിക്കാൻ നഗരസഭ ചെയർമാൻ കെ ദീപക് എത്തിയിരുന്നു. നായകളെ തുരത്തുന്നതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തൊടുപുഴയിൽ തെരുവ് നായ ആക്രമണം






