Timely news thodupuzha

ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു

തൊടുപുഴ: ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി കെ എം ബാബുവിനെയും സെക്രട്ടറിയായി രമേഷ് കൃഷ്ണനേയും തെരഞ്ഞെടുത്തു. ബി അനൂപ്(വൈസ് പ്രസിഡന്റ്), പി എൻ ബാലകൃഷ്ണൻ ആചാരി (ജോയിന്റ് സെക്രട്ടറി), കെ ടി രാജീവ്, സജികുമാർ , എം കെ അനിൽ, അജിത ദിനേശൻ ,കെ പി ഹരിദാസ് ,ഷിജിമോൻ തങ്കപ്പൻ ,പി ആർ സാബു എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പിൽ ഓഫീസർ പി.സി ഗീത റിട്ടേണിങ്ങ് ഓഫീസറും കെ.റ്റി രാജീവ് പ്രിസൈഡിങ്ങ് ഓഫീസറുമായിരുന്നു. പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

Leave a Comment

Your email address will not be published. Required fields are marked *