Timely news thodupuzha

കോതമം​ഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞവും നടത്തി

തൊടുപുഴ: അന്യായമായി തുറുങ്കിലടച്ച സന്യാസിനിമാരെ മോചിപ്പിക്കണമെന്നും ഭരണകൂട വർ​ഗീയ ഭീകരത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോതമം​ഗലം രൂപതയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ ധർണ്ണയും പ്രാർത്ഥനാ യജ്ഞവും നടത്തി. ​ഗാന്ധി സ്ക്വയറിൽ നിന്നും തൊടുപുഴ ടൗൺ പള്ളിയിലേക്ക് ജപമാല റാലി നടത്തി. കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സിസ്റ്റർ ജോസിയ, ഫാദർ റോയി കണ്ണംചിറ തുടങ്ങിയവർ വിഷയാവതരണം നിർവ്വഹിച്ചു. വൈദീകരും സന്യാസിനികളും അൽമായരും ഉൾപ്പെടെ നിരവധി വിശ്വാസികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *