ഇടുക്കി: കനത്ത മഴ തുടർച്ചയായി പെയ്യുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. 2018ലേതിന് സമാനമായ രീതിയിൽ മഴ പെയ്യുന്നതാണ് ആളുകളെ ഭയപ്പെടുത്തുന്നത്. ഞായറാഴ്ച്ച തൊടുപുഴ മേഖലയിൽ ഇതുവരെ പെയ്തതിൽ ഏറ്റവും ശക്തമായ മഴ ആയിരുന്നു. 15.9 സെന്റീ മീറ്റർ മഴയാണ് ലഭിച്ചത്. ജനുവരി മുതൽ ജൂലൈ വരെ മുൻ വർഷങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെയാണ്: 2017ൽ 159 സെന്റീമീറ്റർ, 2018ൽ 289 സെന്റീമീറ്റര്‍, 2019ൽ 132 സെന്റീ മീറ്റർ, 2020ൽ 180 സെന്റീമീറ്റർ, 2021ൽ 260 സെന്റീമീറ്റർ, 2022ൽ 209 സെന്റീമീറ്റർ, 2023ൽ 171 സെന്റീമീറ്റർ, 2024ൽ 194 സെന്റീമീറ്റർ, 2025 291 സെന്റീമീറ്റർ മഴയുമാണ് ലഭിച്ചത്. പെയ്ത മഴയുടെ രീതിയും അളവും മഹാപ്രളയമുണ്ടായ 2018ലേതിന് ഏകദേശം സമാനമായിരുന്നു എന്ന് പ്രൊഫസർ എം.റ്റി ജോൺ ചൂണ്ടിക്കാട്ടി.
കനത്ത മഴ തുടർച്ചയായി പെയ്യുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു






