Timely news thodupuzha

തട്ടേക്കാട് പക്ഷി സങ്കേത മേഖലയിൽ റോഡിൽ ഭക്ഷണം തേടി വാനരക്കൂട്ടം

കോതമം​ഗലം: പെരിയാറിൻ്റെ തീരത്ത് കുട്ടമ്പുഴ പഞ്ചായത്തിൽപ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഉള്ള റോഡിലാണ് വാനരക്കൂട്ടങ്ങൾ വാഹങ്ങൾക്ക് നേരെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത്. കാട്ടിലാണെങ്കിൽ വിശപ്പ് മാറ്റുന്നതിന് ഭക്ഷ്യവസ്തുകളുടെ ക്ഷാമമുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇവ ഇറങ്ങയാൽ, കടം മേടിച്ചും മറ്റും ലക്ഷകണക്കിന് രൂപ മുതൽ മുടക്കി ചെയ്ത കൃഷി വിളകൾക്ക് നാശം വരുത്തുമോ ഉപദ്രവിക്കുമോ എന്നൊക്കെയുള്ള പേടി കൊണ്ട് നാട്ടുകാർ ഒടിച്ച് വിടും. ഇതോടെയാണ് വിശപ്പ് അകറ്റാൻ രണ്ടും കൽപിച്ച് വാനര കൂട്ടങ്ങൾ റോഡിൽ ഇറങ്ങുന്നത്.

കുഞ്ഞുങ്ങളുമായി വാനരക്കൂട്ടങ്ങൾ കോതമംഗലം – പൂയം കൂട്ടി റേഡിൻ്റെ അരികിലിരുന്ന് വിശപ്പകറ്റാൻ വാഹന യത്രക്കാരുടെ കാരുണ്യം തേടുകയാണ്. മഴക്കാലമായതോടെ തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിക്കുന്നവരുടെ എണ്ണവും കുറഞ്ഞതോടെ ഇപ്പോൾ അതിനുള്ള സാധ്യതകളും കുറഞ്ഞ അവസ്ഥയാണ്.

പിന്നീടുള്ള പ്രതീക്ഷ വല്ല പ്ലാവിലും മാവിലും അവശേഷിക്കുന്ന ചക്കയും മാങ്ങയുമായിരുന്നു. എന്നാൽ കോവിഡ് കാലത്ത് മനുഷ്യരെല്ലാം കുരു പോലും അവശേഷിപ്പിക്കാതെ ചക്കയും മാങ്ങയും തിന്ന് തീർത്തതോടെ ആ പ്രതീക്ഷയും മങ്ങി. തട്ടേക്കാട് കുട്ടമ്പുഴ റോഡരികിലെ സ്ഥിരം പട്ടിണി കാഴ്ചയായി മാറുകയാണ് ഒരു പറ്റം വാനരന്മാർ. അമ്മയും കുഞ്ഞും കുടുംബവുമായി റോഡരികിൽ കാവലിരിക്കുകയാണ് ഇവർ.

Leave a Comment

Your email address will not be published. Required fields are marked *