Timely news thodupuzha

പഴയ ഫ്രിഡ്ജുകൾ ഡ്രയർ ആക്കി മാറ്റി വർഷ കാലത്തിൽ ജാതി കർഷകർക്ക് കൈത്താങ്ങ് ആവുകയാണ് ചേലച്ചുവട് ചുരുളി സ്വദേശി ഷാജി

ഇടുക്കി: കാലവർഷത്തിൽ ജാതി കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് കായും പത്രിയും ഉണങ്ങി എടുക്കുക എന്നുള്ളത്. ഇതിന് പരിഹാരം ആയാണ് ചേലച്ചുവട്, ചുരളി സ്വദേശി തെങ്ങും തെറ്റയിൽ ഷാജി പഴയ ഫ്രിഡ്ജിൽ നിർമ്മിച്ച് എടുത്ത ഡ്രയറുകൾ.

40 വാഴ്സിന്റെ 4 ബൾബു കൾ കൊണ്ടാണ് ഡ്രയറിന്റെ പ്രവർത്തനം. 24 മണിക്കൂർ ട്രയർ പ്രവർത്തിക്കുന്നതിന് രണ്ട് അര യൂണിറ്റ് വൈദ്യുതി മാത്രമാണ് ആവശ്യമുള്ളത്. ജാതിക്കാ, കൊക്കോ പരിപ്പ്, ഇറച്ചി, കുടംപുളി, മല്ലി, മുളക്, കോപ്ര എന്നിവ എല്ലാം നല്ല ക്വളിറ്റിയിൽഡ്രയറിൽ ഉണങ്ങി എടുക്കാൻ പറ്റും എന്ന് ഷാജി പറയുന്നു.

മാർക്കറ്റിൽ ഡ്രയറുകൾക്ക് വൻ വില നൽകി കർഷകർ വങ്ങേണ്ടി വരുമ്പോൾ പഴയഫ്രിഡ്ജ് നൽകിയാൽ 5,000 രൂപയ്ക്കും, ഫ്രിഡ്ജ് നൽകാതെ 6,000 രൂപയ്ക്കുമാണ് ഷാജി ഡ്രയർ നിർമ്മിച്ച് നൽകുന്നത്. ഫ്രിഡ്ജിൽ നിർമ്മിച്ച ഡ്രയറുകൾക്ക് അന്യ ജില്ലയിൽ നിന്നു പോലും ആവശ്യക്കാർ ഏറെ ആണ്. നല്ല ഒരു കർഷകൻ കൂടി ആയ ഷാജിയുടെ ഡ്രയറുകൾ മഴക്കാലത്ത് ജാതികർഷകർക്ക് വലിയ കൈത്താങ്ങ് ആകും എന്നതിൽ സംശയം ഇല്ല.

Leave a Comment

Your email address will not be published. Required fields are marked *