തൊടുപുഴ: മതേതരത്വവും ബഹുസ്വരതയും ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നുതെന്നും അത് രൂപപ്പെട്ടത് സ്വാതന്ത്യ സമരത്തിലൂടെയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ് ചെയ്‌ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സസംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ജനാധിപത്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന സമീപനമാണ് ബിജെപി സർക്കാരിന്. ജനങ്ങൾക്കിടയൽ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് അവരുടെ ശ്രമം. ജനങ്ങൾക്കിടയിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ചത്തീസ്‌ഗട്ടിലെ കന്യാസ്‌ത്രീകൾ. ആർഎസ്‌എസ് വിവിധ സംഘടനകളുടെ പേരിലാണ് വിധ്വംസക പ്രവർത്തനം നടത്തുന്നത്. കന്യാസ്‌ത്രീകൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിയമവ്യവസഥയിൽ നിലനിൽക്കുന്നതല്ല. അതുകൊണ്ടാണ് മനുഷ്യക്കടത്ത് കുടി ചേർത്തത്. ഈ വിഷയത്തിൽ കോൺഗ്രസും ബിജെപിയും നാടകം കളിക്കുകയാണ്. ചത്തീസ്ഗട്ടിലെ കോൺഗ്രസുകാർ ഈ വിഷയത്തിൽ പ്രതിഷേധിക്കാൻ പോലും തയ്യാറായിട്ടില്ല. ആർഎസ്‌എസിന് ഏറ്റവും കൂടുതൽ ശാഖകളുള്ള സംസ്ഥാനം കേരളമാണ്. അവരുടെ ആഭ്യന്തര ശത്രുക്കളായ മുസൽമാനും ക്രിസ്‌ത്യാനിയും കമ്യൂണിസ്‌റ്റ് കാരും ഒന്നിച്ചു നിൽക്കുന്നതുകൊണ്ടാണ് ഇവിടെ വർഗീയകലാപത്തിന് കഴിയാത്തത്. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്ന് പൊരുതിയാലെ ആർഎസ്‌എസിന്റെ കടന്നുകയറ്റം തടയാനാകു എന്നും മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളുടെ ഐക്യം ഉണ്ടാകണമെന്നും അതിന് മാതൃകയാണ് എൽഡിഎഫ് എന്നും ജയചന്ദ്രൻ പറഞ്ഞു.
പ്രതിഷേധ യോഗത്തിന് മുന്നോടിയായി സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസത്തു നിന്ന് തൊടുപുഴ മുൻസിപ്പൽ മൈതാനിയിലേക്ക് പ്രകടനം നടത്തി. കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മാറ്റത്തിപ്പാറ ആധ്യക്ഷത വഹിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഫൈസൽ, തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി അർ സോമൻ, ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാർ, താലൂക്ക് സെക്രട്ടറി വി അർ പ്രമോദ്, ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കേരള കോൺഗ്രസ് ബി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം എം സുലൈമാൻ, ജനതാദൾ എസ് ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ, എൻസിപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്സൺ തേവാലത്ത് തുടങ്ങിയവർ സംസാരിച്ചു.






