Timely news thodupuzha

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക്

തൊടുപുഴ: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മുൻകൂട്ടി അറിയാൻ തങ്ങൾ കണിയാന്മാരല്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ പരാമർശം വിവാദമായി. ​

ഗണക സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണ് ഷോണിന്റെ പരാമർശം എന്നാണ് ഗണക സഭ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഷോൺ കണിയാൻ പരാമർശം നടത്തിയത്.

പറഞ്ഞ തെറ്റ് പിൻവലിച്ച് സമുദായത്തോട് മാപ്പ് പറയണമെന്ന് കണിശു പണിക്കർ ​ഗണക സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഹരിദാസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നുെം അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *